IndiaLatest

ബി.എം.ടി. സി ടിക്കറ്റിംഗ് സംവിധാനം പുനസ്ഥാപിച്ചു

“Manju”

 

ബംഗലൂരു – ബംഗലൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) ബസ് ടിക്കറ്റിംഗ് സംവിധാനം പുനരാരംഭിച്ചു.

കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചതിനേതുടര്‍ന്ന് ബി.എം.ടി.സി ബസ്സ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയായി ബസ്സ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്.

ഇതുവരെ ഡേ പാസുകളോ, പ്രതിവാര പാസുകളോ മാത്രമേ അനുവദിച്ചിരുന്നുളളു. എന്നാല്‍ ഇന്നുമുതല്‍ ടിക്കറ്റ് നല്‍കാന്‍ ബി.എം.ടി.സി തീരുമാനിച്ചു. ടിക്കറ്റ് നിരക്കില്‍ നേരിയ മാറ്റമുണ്ടാകും. 4000 ത്തോളം ബി.എം.ടി.സി ബസ്സുകള്‍ ഇന്നു മുതല്‍ സര്‍വ്വീസ് നടത്തും.

Related Articles

Back to top button