InternationalLatest

കേപ്ടൗണ്‍ ടെസ്റ്റില്‍ കോലിയും ഇഷാന്തും

“Manju”

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി 11 മുതല്‍ കേപ്ടൗണില്‍ നടക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റിരുന്നു. അതിനാല്‍ മൂന്നാം ടെസ്റ്റ് രണ്ട് ടീമിനും നിര്‍ണായകമാണ്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പരിക്ക് ഇന്ത്യയെ ബാധിച്ചു, പകരം ഹനുമ വിഹാരി ആണ് ടീമില്‍ എത്തിയത്.

മുഹമ്മദ് സിറാജിനും പരിക്ക് പറ്റിയിരുന്നു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, രണ്ടാം ഇന്നിംഗ്‌സില്‍ വിഹാരിയുടെ മികച്ച 40* റണ്‍സ് നേടിയ വിഹാരിക്കും, മുഹമ്മദ് സിറാജിനും പകരം വിരാട് കോലിയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ എത്തിയേക്കും. റണ്‍ ഫ്ലോ നിയന്ത്രിക്കാനുള്ള കഴിവ് കണക്കിലെടുത്ത് പേസര്‍ ഇഷാന്ത് ശര്‍മ്മ സിറാജിന് പകരക്കാരനായി ടീമില്‍ എത്തിയേക്കും. 100-ലധികം ടെസ്റ്റുകളുടെ അനുഭവപരിചയം ഉള്ള ഇഷാന്ത് ടീമിന് മുന്‍തൂക്കം നല്‍കും,

 

Related Articles

Back to top button