LatestMalappuram

കോടിഷ് നിധി തട്ടിപ്പിലെ മുഖ്യ പ്രതി പിടിയില്‍

“Manju”

മലപ്പുറം: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരന്‍ അറസ്റ്റില്‍.
മൂന്നുവര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. 2017-ലാണ് കോടിഷ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളില്‍ ഒട്ടേറെ ശാഖകള്‍ തുടങ്ങുകയും ചെയ്തു. ജീവനക്കാരില്‍നിന്ന് ബോണ്ട് തുകയായി അഞ്ചുലക്ഷം രൂപവീതം വാങ്ങുകയുംചെയ്തു. തുടര്‍ന്ന്, ജീവനക്കാരുെട പരിചയത്തിലുള്ളവരുടെ പണവും ഇവിടെ നിക്ഷേപിപ്പിച്ചു. ഇത്തരത്തില്‍ ഒരു ജീവനക്കാരന്റെ പരിചയത്തില്‍ 90 ലക്ഷത്തോളം രൂപ കമ്പനിയില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button