KeralaLatest

പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വെന്റിലേറ്റര്‍ അനുവദിച്ച്‌ എന്‍.കെ പ്രേമചന്ദ്രന്‍

“Manju”

കൊല്ലം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ ജില്ലയില്‍ കോവിഡ് ചികിത്സയുടെ ഭാഗമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും വിവിധ ആശുപത്രികളിലേക്ക് വെന്‍റിലേറ്റര്‍ അനുവദിച്ച്‌ നല്‍കി. ഇതിനായി1.50 കോടി രൂപയാണ് അനുവദിച്ചത്.
ഇതിനുപുറമേ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്ററിന് പകരം മാമോഗ്രാഫി യൂണിറ്റ് ആരംഭിക്കുന്നതിനു തുക അനുവദിച്ചു.

കോവിഡ് ചികിത്സ കാലതാമസം വരുത്തിയ സര്‍ക്കാരിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും നടപടിയെ എം.പി വിമര്‍ശിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള 11 വെന്‍റിലേറ്ററുകള്‍ക്ക് പുറമേ പുതിയതായി 4 വെന്റിലേറ്റര്‍ കൂടി പുതിയതായി അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button