KeralaLatest

പി.ജെ. ജോസഫ് ഒരുക്കിയ സംഗീത ആല്‍ബം സ്പീക്കര്‍ പ്രകാശനം ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കെല്ലാം അവധി നല്‍കി കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പി.ജെ. ജോസഫ് എം.എല്‍.എ മുന്‍കൈയെടുത്ത് ഒരുക്കിയ സംഗീത ആല്‍ബം ‘ഈ കാലവും കടന്നുപോകും’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. പി.ജെ. ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്റര്‍ ആണ് ആല്‍ബം നിര്‍മ്മിച്ചത്. നിയമസഭാ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സംഗീതജ്ഞന്‍ രമേശ് നാരായണ്‍ ഏറ്റുവാങ്ങി.

വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടുകയല്ല, ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ‌വേണ്ടതെന്ന സന്ദേശമാണ് ആല്‍ബം നല്‍കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. പി.ജെ. ജോസഫും ഇതില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിധു പ്രതാപ്, എം. രാധാകൃഷ്ണന്‍, ലക്ഷ്മി രംഗന്‍, ദിവ്യനായര്‍, എം.എല്‍. മീനാക്ഷി എന്നിവരാണ് മറ്റ് ഗായകര്‍. ആര്‍.കെ. ദാസ് മലയാറ്റില്‍, നെയ്യാറ്റിന്‍കര ജയകുമാര്‍ എന്നിവരാണ് ഗാനരചന.

സംഗീത സംവിധാനം എം. രാധാകൃഷ്ണന്‍. ദൃശ്യാവിഷ്‌കാരം എല്‍.വി.അജിത്. നാലു ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. മോന്‍സ് ജോസഫ് എം.എല്‍.എ, ടി.യു. കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button