InternationalLatest

ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി

“Manju”

മെല്‍ബണ്‍: സെര്‍ബിയയുടെ ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ. മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് താരത്തിന് വിലക്കുമേര്‍പ്പെടുത്തി. ജോക്കോവിച്ച്‌ വാക്‌സിന്‍ എടുത്തിട്ടില്ലെന്നും ഇത് സമൂഹത്തിനു ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി.

നേരത്തെ വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ തുടരുന്ന ജോക്കോവിച്ചിന്റെ വിസ ഇമിഗ്രേഷന്‍ മന്ത്രിയുടെ പ്രേത്യേക അധികാരം ഉപയോഗിച്ചാണ് വീണ്ടും റദ്ദാക്കിയിരിക്കുന്നത്. പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ പ്രത്യേക അധികാരമുപയോഗിച്ചു വിസ റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇമിഗ്രേഷന്‍ മന്ത്രി അലക്സ് ഹോക്ക് പ്രസ്‌താവനയില്‍ പറഞ്ഞു.

ഇതിനെതിരെ ജോക്കോവിച്ച്‌ വീണ്ടും അപ്പീല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനായി ഒരാഴ്ച മുമ്പ് മെല്‍ബണിലെത്തിയ താരത്തിന്റെ വിസ ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ റദ്ദാക്കുന്നത്.

Related Articles

Back to top button