IndiaLatest

കരസേനാ ദിനത്തില്‍ സൈന്യത്തെ പ്രശംസിച്ച്‌ പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: കരസേനാ ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സൈനികര്‍ അവരുടെ ധീരതയ്ക്കും പ്രവര്‍ത്തനക്ഷമതയ്ക്കും പേരുകേട്ടവരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.’ സൈനികര്‍ ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല. രാജ്യത്തിനു പുറത്തുള്ള സമാധാനപാലന ദൗത്യങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള ഇന്ത്യന്‍ സൈന്യം രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏറ്റവും നിര്‍ണായക ഘടകമാണ്.’ പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രതിരോധമന്ത്രി എന്നിവരും സൈനികര്‍ക്ക് ആശംസകള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജവാന്മാര്‍ക്കു സേനയില്‍ നിന്നും വിരമിച്ച സൈനികര്‍ക്കും ആശംസകള്‍ അറിയിച്ചു .

Related Articles

Back to top button