LatestThiruvananthapuram

ഔട്ടർ റിംഗ് റോഡ്, ഗ്രാമസഭയിൽ പ്രതിഷേധ പ്രതിജ്ഞ.

“Manju”

 

മംഗലപുരം : നഗരവികസനത്തിന്റെ ഭാഗമായി വിഴിഞ്ഞം മുതൽ തേക്കട വഴി മംഗലപുരത്ത് എത്തിച്ചേരുന്ന ഔട്ടർ റിംഗ് റോഡിന്റെ അലൈമെന്റിൽ മാറ്റം വരണമെന്നാവശ്യപ്പെട്ടു നടത്തപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ഇടയിൽ മംഗലപുരത്തു കാരമൂട് വാർഡിൽ ചേർന്ന ഗ്രാമസഭയിൽ പ്രതിഷേധ പ്രതിജ്ഞ നടന്നു.
കാരമൂട് വാർഡിൽ ആണ് ഔട്ടർ റിംഗ് റോഡ് നാഷണൽ ഹൈവെയിൽ എത്തി ചേരുന്നതും ലോജസ്റ്റിക് ഹബ്ബിനായി എക്കറ് കണക്കിന് ഭൂമി എടുക്കുന്നതും.

2016-ൽ സാറ്റ്‌ലൈറ്റ് സർവ്വേ നടക്കുമ്പോൾ വിഴിഞ്ഞം മുതൽ മാങ്കോട് (വട്ടപ്പാറ )വഴി മംഗലപുരം വരെ ആയിരുന്നു റോഡിന്റെ സാറ്റലൈറ്റ് മാപ്പിംഗ് നടത്തിയത്. അന്ന് മംഗലപുരത്തു ഒന്നോ രണ്ടോ വീടുകൾ റോഡിനായി കുടിഒഴിപ്പിക്കേണ്ടി വരുമായിരുന്നു.
2019 –
ൽ സർവ്വേയിൽ മാറ്റം വരുത്തി വെമ്പായം തേക്കട വഴി മംഗലപുരം ആക്കിയപ്പോൾ നൂറോളം വീടുകൾ കുടിയൊഴിപ്പിക്കേണ്ട അവസ്ഥ കാരമൂട് വാർഡിൽ വന്നു ചേർന്നു.
2021-
ൽ കാരമൂട് വാർഡിൽ ചേർന്ന ഗ്രാമസഭയിൽ ഒരു തുണ്ട് ഭൂമി പോലും വിട്ടുകൊടുക്കണ്ട എന്ന് ഐകകണ്ഠേന പ്രമേയം പാസ്സാക്കിയിരുന്നതാണ്.
എന്നാൽ എല്ലാ നടപടികളുമായി സർക്കാർ മുന്നോട്ടു പോയപ്പോൾ മംഗലപുരം ഗ്രാമ പഞ്ചായത്ത് ഭരണാസമിതി റോഡിന്റെ അലൈമെന്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി സർക്കാരിനോടാവശ്യ പ്പെട്ടിരുന്നു.
ഈ അവസരത്തിലാണ് ഗ്രാമസഭയും അലൈമെന്റിൽ മാറ്റം ഉണ്ടായേ തീരുവെന്ന പ്രമേയം പാസാക്കുകയും പ്രതിഷേധ പ്രതിജ്ഞയെടുക്കുകയും ചെയ്തത്.

 

Related Articles

Back to top button