KeralaLatest

ഐ.ടി.ഐ, പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരമൊരുക്കും

“Manju”

പാലക്കാട്: ഐ.ടി.ഐ, പോളിടെക്‌നിക് കോളേജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ പരിചയം ഉണ്ടാക്കിയെടുക്കാന്‍ അക്രെഡിറ്റഡ് എന്‍ജിനിയര്‍മാരായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ 18000 രൂപ ശമ്പളത്തില്‍ താല്‍ക്കാലികമായി നിയമിക്കുമെന്നു പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ , ദേവസ്വം -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.ഇതുവഴി ത്രിതല പഞ്ചായത്തുകളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലപ്പുറം ഗവ: ഐ.ടി.ഐ യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

പരിപാടിയില്‍ എം.എല്‍.എ അഡ്വ. കെ. പ്രേംകുമാര്‍ അധ്യക്ഷനായി. പി. ഡബ്ല്യു. യു.ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ യു.പി ജയശ്രീ സാങ്കേതികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ യു.പി. ജെയ്‌സി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ വിശിഷ്ടാതിഥിയായി.പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജെ. അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, നഗരസഭാചെയര്‍പേഴ്സണ്‍ കെ. ജാനകി ദേവി, വൈസ് ചെയര്‍മാന്‍ കെ. രാജേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായ ടീച്ചര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ്. ശ്രീജ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button