IndiaLatest

ബ്ലാസ്‌റ്റേഴ്‌സ് – സിറ്റി എഫ്‌സി മത്സരം അനിശ്ചിതത്വത്തില്‍

“Manju”

ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം അനിശ്ചിതത്വത്തില്‍.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് മത്സരത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിക്കുന്നത് . നിലവിലെ സാഹചര്യത്തില്‍ മത്സരം മാറ്റാന്‍ സാധ്യതയില്ലെന്ന് ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് മാര്‍ക്കസ് മര്‍ഗുല്‍ഹൗ ട്വീറ്റ് ചെയ്തു. കോവിഡ് കാരണം ശനിയാഴ്ച നടക്കേണ്ട മോഹന്‍ ബഗാന്‍-ബംഗളൂരു എഫ്‌സി മത്സരം മാറ്റിവച്ചിരുന്നു. ബഗാന്റെ രണ്ടാം മത്സരമാണ് ഇതേ കാരണത്താല്‍ മാറ്റിവയ്ക്കുന്നത്. ടീം ഒഫീഷ്യല്‍സില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. പരിശീലനമില്ലാതെ കളത്തിലിറങ്ങുന്നതിലെ ബുദ്ധിമുട്ട് കേരള കോച്ച്‌ ഇവാന്‍ വുകോമനോവിച്ച്‌ പ്രകടിപ്പിച്ചിട്ടുണ്ട്.

 

Related Articles

Back to top button