KeralaLatest

‘അന്നം സുകൃതം പദ്ധതി’ ഉച്ചഭക്ഷണ വിതരണം ചെയ്തു.

അന്നം സുകൃതം " പദ്ധതിയിൽ പങ്കാളിയായി വെങ്ങാനൂർ ലയൺസ് ക്ലബ്ബ്

“Manju”

തിരുവനന്തപുരം : ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ഈ വർഷത്തെ പ്രധാന പ്രോജക്ടായി നടത്തുന്ന അന്നം സുകൃതം പദ്ധതിയുടെ ഭാഗമായി വെങ്ങാനൂർ ലയൺസ് ക്ലബ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും ആർ.സി.സിയിലേയും രോഗികൾക്കും കൂട്ടിരിപ്പുകാരുമായ 400ഓളം പേർക്ക് ഉച്ചഭക്ഷണം നൽകികൊണ്ട് നടപ്പിലാക്കി. റിലീവിംഗ് ഹങ്കർ പ്രോജക്ടിന്റെ ഭാഗമായാണ് ജില്ലയിൽ അന്നം സുകൃതം പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ ദിവസവും വിവിധ ലയൺസ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണ വിതരണം നടത്തി വരുന്നു. ഇന്നത്തെ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ചെയർമാൻ അജയ് ചന്ദ്ര നിർവഹിച്ചു. വെങ്ങാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ് സി.ജയചന്ദ്രൻ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തംഗം പി. ഗീത, സത്യപാലൻ , വിജയകുമാർ. എം , നവീൻ ഷാ, സഞ്ജയ് വസിഷ്ഠ്, സുഗീഷ്. പി, മഹേഷ്. എം എന്നിവർ നേതൃത്വം നൽകി.

 

Related Articles

Back to top button