India

പക്ഷിപ്പനി; ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ചിക്കൻ വിൽപ്പന നിരോധിച്ചു

“Manju”

ന്യൂഡൽഹി: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ ചിക്കൻ വിൽപ്പന നിരോധിച്ചു. കോഴി ഇറച്ചിയോ മുട്ട കൊണ്ടുള്ള വിഭവങ്ങളോ വിതരണം ചെയ്യരുതെന്ന് ഡൽഹി മുൻഡസിപ്പൽ കോർപ്പറേഷൻ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി.

മുൻസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ഇറച്ചി കോഴി വിതരണ യൂണിറ്റുകൾക്കും കോഴി സംഭരിക്കുന്ന യൂണിറ്റുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറച്ചി കോഴി വിതരണം ചെയ്യരുതെന്ന് മുൻസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇറച്ചി വിൽപ്പന നടത്തിയാൽ വിൽപ്പനക്കാരുടെ ലൈസൻസ് റദ്ദാക്കും. ഡൽഹിയിലെ മയൂർ വിഹാർ, ദ്വാരക, സഞ്ജയ് തടാകം എന്നിവിടങ്ങളിലെ സാമ്പിളുകൾ പരിശോധന നടത്തിയപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രാജ്യത്ത് 10 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ തടാകങ്ങൾ, വളർത്തുപക്ഷി മാർക്കറ്റുകൾ, മൃഗശാലകൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും അതീവ ജാഗ്രത പാലിക്കാനുമാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. രോഗം മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാൻ കനത്ത ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button