InternationalLatest

2021ലെ ഫിഫ ലോക ഇലവനെ പ്രഖ്യാപിച്ചു

“Manju”

സൂറിച്ച്‌: 2021ലെ ഫിഫ ലോക ഇലവനെ പ്രഖ്യാപിച്ചു. 3-3-4 ശൈലിയിലുള്ള ടീമിനെ ആണ് ഫിഫ പ്രഖ്യാപിച്ചത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്കൊപ്പം ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടംപിടിച്ചപ്പോള്‍ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്ന ലിവര്‍പൂളിന്റെ മുഹമ്മദ് സലാ ലോക ഇലവനിലില്ല. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെയും ടീമിലില്ല.

യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയുടെ ഡോണറുമ്മ ആണ് ഗോള്‍കീപ്പര്‍. റിയല്‍ മാഡ്രിഡിന്റെ ഡേവിഡ് അലാബ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡിയാസ്, യുവന്‍സിന്റെ ലിയൊനാര്‍ഡോ ബൊണൂച്ചി എന്നിവര്‍ പ്രതിരോധ നിരയിലെത്തി. മധ്യനിരയില്‍ ചെല്‍സിയുടെ ജോര്‍ജീഞ്ഞോ, എന്‍ഗോളോ കാന്‍റേ, സിറ്റിയുടെ കെവിന്‍ ഡിബ്രുയിന്‍ എന്നിവരാണ് ഇടം കണ്ടെത്തിയത്.

മുന്നേറ്റനിരയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോറൊണാള്‍ഡോ, ബൊറൂസിയയുടെ ഏര്‍ലിംഗ് ഹാലന്‍ഡ്, ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, പിഎസ്ജി താരം ലിയോണല്‍ മെസി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് താരങ്ങളെ ഫിഫ ടീമിലെത്തിച്ച ഇറ്റലിയാണ് ദേശീയ ടീമുകളില്‍ തിളങ്ങിയത്. ക്ലബുകളില്‍ ചെല്‍സി, പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളില്‍ നിന്ന് രണ്ട് പേര്‍ വീതം ലോക ഇലവനിലെത്തി. ആഴ്സനലിന്റെ ഇതിഹാസ പരിശീലകന്‍ ആഴ്സീന്‍ വെംഗറും ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയൂസും ചേര്‍ന്നാണ് ഫിഫ ഇലവനെ പ്രഖ്യാപിച്ചത്.

Related Articles

Back to top button