InternationalLatest

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

“Manju”

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ഒന്നാം മല്‍സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഈ പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.കെ എല്‍ രാഹുല്‍ ആണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. പരിക്കേറ്റ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന രാഹുല്‍ ആണ്, പരമ്പരരയ്ക്കിടെ ഉപദേശത്തിനായി കോഹ്‌ലിയിലേക്ക് തിരിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ബാറ്റര്‍ എന്ന നിലയില്‍ കോഹ്‌ലിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.
അതേസമയം, അഞ്ച് ദിവസത്തെ ഫോര്‍മാറ്റില്‍ അവിസ്മരണീയമായ വിജയത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഉയര്‍ന്ന ആവേശത്തിലാണ്. മുന്‍ ടെസ്റ്റുകളില്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ നിര്‍ണായകമായി കളിച്ചു, ആ ആത്മവിശ്വാസം തന്റെ ബാറ്റിംഗിലും നേതൃത്വത്തിലും അദ്ദേഹം വഹിക്കും.

Related Articles

Check Also
Close
Back to top button