IndiaLatest

അന്താരാഷ്ട്ര വിമാനയാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

“Manju”

ഡല്‍ഹി ; അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. യാത്രയില്‍ വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇക്കാര്യത്തെ സംബന്ധിച്ച്‌ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവിറക്കിയത്.

അതേസമയം വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും ആരംഭിക്കും.വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനായി സീറ്റുകള്‍ ഒഴിച്ചിടുന്നത് ഒഴിവാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിപ്പ് നല്‍കി.

Related Articles

Back to top button