InternationalLatest

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ്

“Manju”

മ​സ്ക​ത്ത്​: ഒ​മാ​നി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്ന്​ ദേ​ശീ​യ​സ്​​ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. 2021ല്‍ ​രാ​ജ്യ​ത്ത്​ 1,539 അ​പ​ക​ട​ങ്ങ​ളാ​ണ്​ റി​​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. 2019ല്‍ ​ഇ​ത്​ 2,815ഉം 2020​ല്‍ 2,442ഉം ​ആ​യി​രു​ന്നു. കോ​വി​ഡ്​ മൂ​ലം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ലോ​ക്ഡൗ​ണും യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​കാം ക​ഴി​ഞ്ഞ വ​ര്‍​ഷം അ​പ​ക​ട​ങ്ങ​ള്‍ കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ക​ഴി​ഞ്ഞ വ​ര്‍​ഷം 434 പേ​ര്‍​ക്കാ​ണ്​ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​തി​ല്‍ 223 പേ​ര്‍ പു​രു​ഷ​ന്മാ​രാ​ണ്. 288 സ്വ​ദേ​ശി​ക​ളും 146 വി​ദേ​ശി​ക​ളു​മാ​ണ്​ ക​ഴി​ഞ്ഞ വ​ര്‍​ഷം റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ച്ച​ത്. കാ​ല്‍​ന​ട​ക്കാ​രാ​യ 79 പു​രു​ഷ​ന്മാ​രും 14 സ്​​ത്രീ​ക​ളും വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ചി​ട്ടു​ണ്ട്. അ​മി​ത​വേ​ഗ​മാ​ണ്​ 233 മ​ര​ണ​ങ്ങ​ള്‍​ക്ക്​ കാ​ര​ണം. അ​ശ്ര​ദ്ധ മൂ​ലം അ​പ​ക​ട​മു​ണ്ടാ​യി 62 പേ​രും ഓ​വ​ര്‍​ടേ​ക്കി​ങ്​ മൂ​ലം 32 പേ​രും മു​ന്നി​ല്‍ പോ​കു​ന്ന വാ​ഹ​ന​വു​മാ​യി സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​തെ 16 പേ​രും മോ​ശം പെ​രു​മാ​റ്റം മൂ​ലം 54 പേ​രും വാ​ഹ​ന​ങ്ങ​ളു​ടെ ത​ക​രാ​ര്‍ മൂ​ലം 15 പേ​രും റോ​ഡി​ലെ ത​ക​രാ​റു​ക​ള്‍ മൂ​ലം 11 പേ​രും മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related Articles

Back to top button