ശ്രീജ.എസ്
സുഖോയ് യുദ്ധ വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് വെള്ളിയാഴ്ചയാണ് സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. സുഖോയ്-30 വിമാനം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ചതിന് ശേഷമാണ് മിസൈല്‍ പ്രയോഗിച്ചതെന്നും അധികൃതര്‍ അറിയിച്ചു.