IndiaLatest

അഞ്ചാമത് ദേശീയ കടുവ സെന്‍സസിന് കര്‍ണാടകത്തില്‍ തുടക്കം

“Manju”

മൈസൂരു: അഞ്ചാമത് ദേശീയ കടുവ സെന്‍സസ് കര്‍ണാടകത്തില്‍ ആരംഭിച്ചു. ശനിയാഴ്ച ചാമരാജനഗറിലെ ബന്ദിപ്പുര്‍ കടുവ സംരക്ഷണകേന്ദ്രത്തിലാണ് സെന്‍സസിന് തുടക്കംകുറിച്ചത്. ഞായറാഴ്ച സംസ്ഥാനത്തെ മറ്റു നാല് കടുവ സംരക്ഷണകേന്ദ്രങ്ങളിലും സെന്‍സസ് ആരംഭിക്കും.നാഗര്‍ഹോളെ (മൈസൂരു-കുടക്), ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര (ചാമരാജനഗര്‍), ഭദ്ര (ചിക്കമഗളൂരു), കാളി (ഉത്തര കന്നഡ) എന്നിവയാണ് മറ്റു കടുവ സംരക്ഷണകേന്ദ്രങ്ങള്‍.

ബന്ദിപ്പുരില്‍ മൂന്നുഘട്ടങ്ങളായി നടക്കുന്ന സെന്‍സസ് ഫെബ്രുവരി എട്ടിന് അവസാനിക്കും. വനപാലകര്‍, വന്യജീവി വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 300-ലധികംപേരാണ് സെന്‍സസില്‍ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരി കാരണം വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തിയിട്ടില്ല. നാലുവര്‍ഷത്തിലൊരിക്കലാണ് ദേശീയ കടുവ സെന്‍സസ്. 1996, 2000, 2014, 2018 എന്നീ വര്‍ഷങ്ങളിലാണ് മുമ്പ് സെന്‍സസ് നടന്നത്. ഏറ്റവുമൊടുവിലെ സെന്‍സസില്‍ 173 കടുവകളെയാണ് ബന്ദിപ്പുരില്‍ കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button