KeralaLatest

എകെജി സെന്ററില്‍ ദേശീയ പതാക ഉയ‍‍ര്‍ത്തി സിപിഎം

“Manju”

തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ എകെജി സെന്ററില്‍ ദേശീയ പതാക ഉയ‍‍ര്‍ത്തി സിപിഎം. പാ‍ര്‍ട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയ‍ര്‍ത്തിയത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ ആര്‍എസ്‌എസ് നിലപാടുകള്‍ക്കെതിരായ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് സിപിഎം തീരുമാനം. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.
അതേസമയം സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.പതാക ഉയ‍ര്‍ത്തലിന് ശേഷം വിജയരാഘവന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മറുപടി നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച്‌ അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button