InternationalLatest

ഫുട്ബോള്‍ താരത്തിന്റെ വീട്ടില്‍ കവര്‍ച്ച

“Manju”

റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സീമയുടെ വീട്ടില്‍ കവര്‍ച്ച. ഇന്നലെ റയല്‍ മാഡ്രിഡും എല്‍ചെയും തമ്മിലുള്ള മത്സരം നടക്കുന്നതിനിടയില്‍ ആയിരുന്നു കവര്‍ച്ച.കവര്‍ച്ചാ സമയത്ത് ബെന്‍സീമയുടെ കുടുംബവും മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2 വര്‍ഷം മുമ്പും ബെന്‍സീമയുടെ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. ആ സംഭവവുമായി ഈ പുതിയ കവര്‍ച്ചക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും. അടുത്തിടെ ബാഴ്സലോണ താരങ്ങളായ അന്‍സു ഫതിയുടെ വീട്ടിലും ജെറാഡ് പികെയുടെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു.

Related Articles

Back to top button