Uncategorized

നിക്ഷേപം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ റഷ്യ പാപ്പരാകുമെന്ന് മുന്നറിയിപ്പ്

“Manju”

നിക്ഷേപം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ റഷ്യ അടുത്ത വർഷം പാപ്പരാകുമെന്ന്  മുന്നറിയിപ്പ് | Moscow might run out of money by next year says Russian  Oligarch | Madhyamam
മോസ്കോ: സൗഹാര്‍ദ ബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ നിന്ന് നിക്ഷേപം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ റഷ്യ പാപ്പരാകുമെന്ന് മുന്നറിയിപ്പ്. സാമ്ബത്തിക പ്രതിസന്ധിയില്‍ റഷ്യ തളര്‍ന്നില്ലെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡെറിപാസ്കയുടെ മുന്നറിയിപ്പ്.
റഷ്യ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതു മുതല്‍ എതിരായിരുന്നു ഡെറിപാസ്ക. യുദ്ധത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതാണ് റഷ്യയെ പ്രതിസന്ധിയിലാക്കിയതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2022 ല്‍ റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ 11,300 ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയത്.
റഷ്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന 300 ബില്യന്‍ ഡോളറും തടഞ്ഞുവച്ചു. ചൈനയുടെ സഹായം കൊണ്ടാണ് റഷ്യ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. അടുത്ത 25 കൊല്ലം ഏഷ്യന്‍ രാജ്യങ്ങളോടൊപ്പം നില്‍ക്കുന്നതിനെ കുറിച്ച്‌ റഷ്യ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button