LatestThiruvananthapuram

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യം

“Manju”

തിരുവനന്തപുരം ; കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന്‌ ലക്ഷത്തി ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഈ മാസം 31 ന് ആരംഭിക്കുന്ന പരീക്ഷ എഴുതുന്നത്.

സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ കോവിഡ് ക്ലസ്റ്ററുകള്‍ ആയിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അടക്കം നടത്തുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് ആക്ഷേപം.പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഈ മാസം 31 മുതലും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 16 മുതലുമാണ് തുടങ്ങുന്നത്.

Related Articles

Back to top button