IndiaLatest

റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോര്‍ക്കുന്നു

“Manju”

റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോര്‍ക്കുന്നു. 1,33,000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാര്‍ഡ് സെഗ്മെന്റിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ എസ്ബിഐയുമായി റിയലൻസ് കൈകോര്‍ക്കുന്നത്. എസ്ബിഐയുമായി ചേര്‍ന്ന് റിലയൻസ് കോ ബ്രാൻഡസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉടൻ പുറത്തിറക്കിയേക്കുമെന്നാണ് വിവരം.

റുപേ നെറ്റ് വര്‍ക്കില്‍ രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാകും റിലയൻസ് അവതരിപ്പിക്കുക. ‘റിലയൻസ് എസ്ബിഐ കാര്‍ഡുകള്‍’ എന്നാകും ഇത് അറിയപ്പെടുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിരവധി ഓഫറുകളാകും ഇതുവഴി ലഭിക്കുകയെന്നാണ് വിവരം. മുകേഷ് അംബാനിയുടെ റീട്ടെയില്‍ സംരംഭമായ റിലയൻസ് റീട്ടെയിലിന്റെ വൗച്ചറുകളും ഈ ഓഫറില്‍ ഉള്‍പ്പെടും.

ജിയോമാര്‍ട്ട്, അജിയോ, അര്‍ബൻ ലാഡര്‍, ട്രെൻഡ്‌സ് തുടങ്ങിയ റിലയൻസ് നെറ്റ്‌വര്‍ക്കിലുടനീളം വൻ ഓഫറുകള്‍ ഈ കാര്‍ഡ് വഴി ലഭിക്കുമെന്നാണ് വിവരം. കോ-ബ്രാൻഡസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വൻ കിഴിവുകള്‍ ഓണ്‍ലൈനിലും ലഭിച്ചേക്കാം. മറ്റ് വിവരങ്ങള്‍ ഉടൻ പുറത്തുവരുമെന്നാണ് വിവരം. റിയലൻസിന്റെ സാമ്പത്തിക വിഭാഗമായ ജിയോ ഫിനാൻഷ്യല്‍ സര്‍വീസസ് അടുത്തിടെ വായ്പ, ഇൻഷുറൻസ് മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ഡെബിറ്റ് കാര്‍ഡ് ഓഫറുകളും അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നാണ് വിവരം.

 

Related Articles

Back to top button