InternationalLatest

വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം

“Manju”

ബാഗ്ദാദ് : ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ കുറഞ്ഞത് ആറോളം റോക്കറ്റുകള്‍ വിമാനത്താവളത്തില്‍ പതിച്ചതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സംഭവത്തില്‍ ആളപായമില്ല.

ആക്രമണം നടന്നതിന് സമീപമാണ് യു.എസ് എയര്‍ബേസായ ക്യാമ്പ് വിക്ടറി സ്ഥിതി ചെയ്യുന്നത്. റണ്‍വേയ്ക്ക് സമീപവും പാര്‍ക്കിംഗ് ഏരിയയിലുമായാണ് റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ചത്. ആക്രമണത്തില്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇറാഖി എയര്‍വേയ്സിന്റെ ഉപയോഗത്തിലില്ലാത്ത ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, വ്യോമഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Related Articles

Back to top button