IndiaLatest

ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലാതാകുന്നു – മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: രാജ്യത്ത്‌ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ ദ്വിഗ്‌ വിജയ്‌ സിംഗ്‌ രാമകക്ഷേത്ര നിര്‍മ്മാണത്തിന്‌ പണം സംഭാവന ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. കോണ്‍ഗ്രസ്‌ അവരുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിലെ കോണ്‍ഗ്രസ്‌ എംഎല്‍എ രാമക്ഷേത്ര നിര്‍മ്മാണത്തിന്‌ സംഭാവനചെയ്‌ത സംഭവത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ പിണറായി വിജയന്റെ പ്രതികരണം.കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി രാജ്യത്ത്‌ ആര്‍എസ്‌എസിന്‌ കൂടുതല്‍ പിന്തുണ ലഭിക്കുന്നതിന്‌ കാരണമാകുമെന്നും ഇത്‌ കൂടുതല്‍ അപകടകമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസ്‌ എഎല്‍എയായ എല്‍ദോസ്‌ കുന്നപ്പിള്ളി കഴിഞ്ഞ ആഴ്‌ച്ച ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ രാമക്ഷേത്ര നിര്‍മ്മാണത്തിന്‌ സംഭാവന നല്‍കിയിരുന്നു.എംഎല്‍എ സംഭാവന നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ചില മുസ്ലീം സംഘടനകള്‍ എംഎല്‍എയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവത്തില്‍ മാപ്പ്‌ പറഞ്ഞ എല്‍ദോസ്‌ കുന്നപ്പള്ളി രാമക്ഷേത്ര നിര്‍മ്മാണത്തിനായാണ്‌ സംഭവാന വാങ്ങിയതെന്ന്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പറഞ്ഞില്ലെന്നും ന്യായീകരിച്ചു.

ദ്വിഗ്‌ വിജയ്‌സിംഗിനെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കാണിച്ച്‌ തന്ന മാതൃക പിന്തുടരുക മാത്രമാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ എംഎല്‍എ ചെയ്‌തതെന്നും ഇത്‌ അപകടം പിടിച്ച പ്രവണതയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

അടുത്ത കാലത്ത്‌ രാജ്യം നേരിടുന്ന ഏത്‌ പ്രശ്‌നങ്ങള്‍ക്കാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌ സ്വീകരിച്ചിട്ടുള്ളത്‌ എന്ന്‌ ചോദിച്ച മുഖ്യമന്ത്രി തങ്ങളുടെ വോട്ടു ബാങ്കുകള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്‌ച്ചകള്‍ക്ക്‌ തയാറാവുക മാത്രമാണ്‌ കോണ്‍ഗ്രസ്‌ ചെയ്യുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിന്‌ രാജ്യത്ത്‌ ഉയര്‍ന്നു വരുന്ന വര്‍ഗീയ ശത്രുക്കളെ നേരിടാന്‍ കഴിയില്ല. എന്നാല്‍ കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്‌ മുന്നണി വര്‍ഗീയതയെ ചെറുക്കുന്നത്‌ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button