KeralaLatestThiruvananthapuram

നെടുമുടി വേണു കഥാപാത്രങ്ങളുടെ മർമ്മമറിഞ്ഞ അഭിനേതാവ് – മന്ത്രി ജി.ആർ.അനിൽ

“Manju”

തിരുവനന്തപുരം : കഥാപാത്രങ്ങളുടെ മർമ്മം അറിഞ്ഞ അഭിനേതാവായിരുന്നു നെടുമുടി വേണുവെന്ന് ഭക്ഷ്യ സിവിൽ സപ്ലെസ് വകുപ്പ് മന്ത്രി . ജി.ആർ. അനിൽ. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.എൻ.വി.ജി. അടിയോടി ഹാളിൽ സംഘടിപ്പിച്ച ” അനന്തപുരിയുടെ നെടുമുടി വേണുവിന് ആദരാഞ്ജലികൾ” എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . പുതു തലമുറയ്ക്കു കൂടി സ്വീകാര്യനായ അഭിനയ പ്രതിഭ ആയിരുന്നു നെടുമുടി വേണു . തലസ്ഥാനവുമായി ഏറെ അടുത്ത ബന്ധം പുലർത്തിയ പച്ചയായ മനുഷ്യനായിരുന്നു അദേഹമെന്നും ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുമായി നെടുമുടി വേണു എന്നും മലയാളി മനസുകളിൽ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോർജ് ഓണക്കൂർ, വിളപ്പിൽ രാധാകൃഷ്ണൻ, നടി വിന്ദുജ മേനോന്‍, കല്ലിയൂർ ശശി, വിമല മേനോൻ, എസ് ആര്‍ കൃഷ്ണകുമാർ, അഡ്വ. ഹരികുമാർ, ഗിരീഷ് കാവാലം , ഡോ. എം ആർ തമ്പാൻ, മണക്കാട് ഗോപൻ , ഷീല എബ്രഹാം, സുകു പാൽകുളങ്ങര, സബീര്‍ തിരുമല, ജയശ്രീ ഗോപാലകൃഷ്ണന്‍, വിജയകുമാർ , സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ നെടുമുടി വേണുവിനെ അനുസ്മരിച്ചു. ചടങ്ങിൽ വയലാര്‍ രാമവര്‍മ്മ സാംസ്ക്കാരിക വേദി വൈസ്  പ്രസിഡന്‍റ്  ശ്രീവത്സന്‍ നമ്പൂതിരി സ്വാഗതവും ഗോപൻ ശാസ്തമംഗലം നന്ദിയും പറഞ്ഞു.

Related Articles

Back to top button