IndiaLatest

ജിന്ന ടവറിന്റെ പേര് മാറ്റണം…

“Manju”

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ജിന്ന ടവറില്‍ ത്രിവര്‍ണ പെയിന്റ് അടിച്ചു. വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എയുടെ നേതൃത്വത്തിലാണ് ജിന്ന ടവര്‍ ദേശീയ പതാകയ്ക്ക് സമാനമായ മൂവര്‍ണ പെയന്റടിച്ചതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബി ജെ പി ആവശ്യപ്പെട്ടതിന് പിന്നാലെ നിറം മാറ്റിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നിരോധനാജ്ഞ അവഗണിച്ച്‌ ടവറില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന് ഹിന്ദു വാഹിനി സംഘടനയില്‍ നിന്നുള്ളവരെന്ന് അവകാശപ്പെടുന്ന മൂന്ന് പേരെ ജനുവരി 26 ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവം.

Related Articles

Back to top button