LatestThiruvananthapuram

ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയെ ആത്മീയ നേതാക്കള്‍ സന്ദര്‍ശിച്ചു.

“Manju”

 

തിരുവനന്തപുരം : ലത്തീൻ അതിരൂപതയുടെ പുതിയ മേജര്‍ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഡോ.തോമസ് ജെ. നെറ്റോയെ ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗേറിയസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ സന്ദര്‍ശിച്ചു. ഇന്നലെ പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. തിരുവനന്തപുരത്തിന്റെ മതസൗഹാര്‍ദ്ധത്തിനും ഐക്യത്തിനും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയും ആത്മീയ നേതാക്കളം പരസ്പരം തീരുമാനിച്ചു. സ്ഥാനമൊഴിഞ്ഞ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം തിരുമേനിയുടെ സംഭവാനകളെ ആത്മീയ നേതാക്കള്‍ എടുത്തുപറഞ്ഞു.

 

Related Articles

Back to top button