LatestThiruvananthapuram

കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ് സര്‍വീസ് ഇന്ന് മുതല്‍

“Manju”

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ഇലക്‌ട്രിക് ബസ് ഇന്നുമുതല്‍ സര്‍വീസ് തുടങ്ങും. സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി സ്വിഫ്റ്റിന് കീഴില്‍ ബസ് സര്‍വീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്തുണ്ട്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സര്‍ക്കുലര്‍ ഇലക്‌ട്രിക് ബസ് സര്‍വീസ് തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്‌ട്രിക് ബസ് സര്‍വ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം.

സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്നലെ യാത്രക്കാരുമായി സര്‍വീസ് നടത്തിയത്. കഴിഞ്ഞ ദിവസവും ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 23 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓടുക. 50 ബസുകളാണ് ഓര്‍ഡര്‍ ചെയ്തതെങ്കിലും 25 ബസുകളാണ് ആദ്യ ഘട്ടത്തില്‍ എത്തിയത്. ഓഗസ്റ്റ് പകുതിയോടെ ബാക്കി ബസുകള്‍ എത്തും. കൂടുതല്‍ ബസുകളെത്തുന്ന മുറയ്ക്ക്, ജന്‍റം ബസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.

Related Articles

Back to top button