InternationalLatest

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോണ്‍ ചോര്‍ത്തി

“Manju”

ഇസ്രായേലിലെ പ്രമുഖരുടെ ഫോണുകളും പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍.മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകനും ഫോണ്‍ചോര്‍ത്തലിനിരയായ പ്രമുഖരില്‍ ഉള്‍പ്പെടും. പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍, മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ തുടങ്ങിയവരുടെ ഫോണുകളും പൊലീസ് ചോര്‍ത്തിയിട്ടുണ്ടെന്ന് ഇസ്രായേല്‍ ബിസിനസ് മാധ്യമമായ കാല്‍കാലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ നെതന്യാഹുവിനെതിരായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ പ്രമുഖരുടെ ഫോണുകളാണ് ഇസ്രായേല്‍ പൊലീസ് ചോര്‍ത്തിയതില്‍ കൂടുതലും. കോടതിയുടെ അനുമതി കൂടാതെയായിരുന്നു പൊലീസ് നടപടി.സംഭവത്തെക്കുറിച്ച്‌ സ്വതന്ത്രാന്വേഷണം വേണമെന്ന് പൊതുസുരക്ഷാ മന്ത്രി ഒമെര്‍ ബാര്‍ലെവിനോട് ആവശ്യപ്പെട്ടതായി പൊലീസ് കമ്മീഷണര്‍ കോബി ശാബ്തായി പ്രതികരിച്ചു. ഒരു ജഡ്ജി അധ്യക്ഷനായുള്ള സ്വതന്ത്ര കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button