IndiaKeralaLatest

ഇന്ന്  അഞ്ചിടത്ത് ശാന്തിഗിരി പ്രാര്‍ത്ഥനാലയങ്ങള്‍ക്ക് തിരിതെളിയും

“Manju”

തിരുവനന്തപുരം : ഇന്ന് (നവംബർ 7 തിങ്കളാഴ്ച) രാവിലെ 9 മണിക്ക് ശാന്തിഗിരി ആശ്രമത്തിന്റെ അഞ്ച് ബ്രാഞ്ചുകളില്‍ പ്രാര്‍ത്ഥനാലയത്തിന് തിരിതെളിയും. കർണ്ണാടകത്തിലെ മൈസൂർ, രാജസ്ഥാനിലെ ദേവഗഡ്, കേരളത്തിൽ ആലപ്പുഴ തമ്പകച്ചുവട്, പത്തനംത്തിട്ടയിലെ  കോന്നി, വടകര എന്നിവിടങ്ങളിലാണ് ആശ്രമം ബ്രാഞ്ചിന്റെ പ്രാർത്ഥനാലയങ്ങൾ തിരിതെളിഞ്ഞ് പ്രവർത്തനം ആരംഭിക്കുക.

Vadakara
Mysore

സ്വാമി വിശ്വബോധ ജ്ഞാനതപസ്വി മൈസൂരും, സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി കോന്നിയിലും, സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി ആലപ്പുഴയിലെ തമ്പകച്ചുവടും സ്വാമി അര്‍ചിത് ജ്ഞാനതപസ്വി വടകരയിലും സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വി രാജസ്ഥാനിലെ ദേവഗഡിലും തിരിതെളിക്കും.  രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയായിരിക്കും ചടങ്ങുകള്‍ നടക്കുക.

Thambakachuvadu, Alappuzha
Devagargh, Rajasthan

ആലപ്പുഴയിലും വടകരയിലും പ്രാർത്ഥനാലയം തിരിതെളിച്ച്  സാമൂഹിക സാംസ്കാരിക കലാരംഗത്തിെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പൊതു സമ്മേളനം നടക്കും.

Related Articles

Back to top button