KeralaLatest

കല്പാത്തിപ്പുഴയില്‍നിന്ന് ലോഹപ്രതിമ കിട്ടി

“Manju”

പാലക്കാട് : കുളിക്കാനിറങ്ങിയയാള്‍ക്ക് കല്പാത്തിപ്പുഴയില്‍നിന്ന് ലോഹപ്രതിമ കിട്ടി. അഞ്ച് കിലോയോളംവരുന്ന പ്രതിമയാണിത്. ടൗണ്‍ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി പുരാവസ്തുവകുപ്പിന് കൈമാറി.
തിങ്കളാഴ്ചരാവിലെ വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിന് സമീപത്തെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ ആള്‍ക്കാണ് പ്രതിമ ലഭിച്ചത്. ഉടന്‍ ക്ഷേത്രത്തിലെത്തി അധികൃതരെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് പ്രദേശവാസികളും സ്ഥലത്തെത്തി.

തലയില്‍ ഒരുവശത്ത് കുടുമകെട്ടി ഇടതുകൈയില്‍ വടിയും വലതുകൈയില്‍ എഴുത്തോലയ്ക്ക് സമാനമായ വസ്തുവുംപിടിച്ച രീതിയിലുള്ള പ്രതിമയാണ് ലഭിച്ചത്. പഞ്ചലോഹത്തിന് സമാനമായ പ്രതിമയുടെ പഴക്കമുള്‍പ്പെടെ പരിശോധിച്ചുവരികയാണ്. എവിടെനിന്നെങ്കിലും മോഷ്ടിച്ച്‌ പുഴയില്‍ ഉപേക്ഷിച്ചതാണോ അല്ലെങ്കില്‍ ആചാരപരമായി ഒഴുക്കിയതാണോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തുടര്‍നടപടിയെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button