KeralaLatest

ബേപ്പൂര്‍ മീന്‍പിടിത്ത തുറമുഖത്ത്‌ ബോട്ടിന്‌ തീപിടിച്ചു

“Manju”

ബേപ്പൂര്‍ മീന്‍പിടിത്ത തുറമുഖത്ത്‌ തിങ്കളാഴ്ച ഉച്ചയ്ക്ക്‌ ബോട്ടില്‍ തീപ്പിടിത്തം. ‘തത്വമസി’ എന്ന ബോട്ടിന്റെ പ്ലാറ്റ്‌ഫോം ശരിയാക്കാന്‍ വെല്‍ഡിങ്‌ നടത്തിവരവേയാണ്‌ തീപ്പൊരി പടര്‍ന്ന്‌ ബോട്ടിന്‌ തീപിടിച്ചത്‌. ഈ ബോട്ടിന്‌ അടുത്തായി ഹാര്‍ബറില്‍ ഡസന്‍കണക്കിന്‌ ബോട്ടുകള്‍ മീന്‍പിടിത്തം കഴിഞ്ഞശേഷം ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്നു.

‘തത്വമസി’ ബോട്ടില്‍നിന്ന്‌ തീ കത്തിയമരുമ്പോള്‍ തൊട്ടടുത്ത ബോട്ടുകളിലും മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. തീ ആളിപ്പടരുന്നതുകണ്ട അടുത്ത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളും വാര്‍ഫില്‍ ഉണ്ടായിരുന്ന തൊഴിലാളികളും വേഗത്തില്‍ ബോട്ടുകളിലെ മോട്ടോര്‍ വഴി വെള്ളം പമ്പുചെയ്ത്‌ തീകെടുക്കുകയായിരുന്നു. ഇത്‌ നടന്നില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തത്തിന്‌ മീന്‍പിടിത്തതുറമുഖം സാക്ഷിയാകുമായിരുന്നു.

Related Articles

Back to top button