InternationalLatest

മലിനമാകാതെ ശേഷിക്കുന്നത് 15 ശതമാനം കടല്‍ത്തീരങ്ങള്‍ ‍

“Manju”

സിഡ്‌നി: ലോകത്തിലെ തീരപ്രദേശങ്ങളില്‍ 15.5 ശതമാനം മാത്രമാണ് പാരിസ്ഥിതികമായി കേടുപാടുകള്‍ സംഭവിക്കാതെ ബാക്കിയുള്ളതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്റ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടുപിടിച്ചത്.

സാറ്റലൈറ്റ് ഉപയോഗിച്ചാണ് ഗവേഷകസംഘം വിവരങ്ങള്‍ ശേഖരിച്ചതും പഠനം നടത്തിയതും. മലിനപ്പെടാത്ത കളങ്കരഹിതമായ കടല്‍തീരങ്ങള്‍ അധികവുമുള്ളത് കാനഡ, റഷ്യ, ഗ്രീന്‍ലാന്‍ഡ്, ചിലി ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ്. ഇന്ത്യ, വിയറ്റ്നാം, മേഖല എന്നിവിടങ്ങളില്‍ വളരെ ചുരുക്കം ഇത്തരം കടല്‍ത്തീരങ്ങളുണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button