InternationalLatest

യുണൈറ്റഡ് ഇന്ന് ബേണ്‍ലിക്കെതിരെ

“Manju”

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലി എഫ്‌സിയെ നേരിടും. നാലാം സ്ഥാനം നിലനിര്‍ത്താനും എഫ്‌എ കപ്പിലെ അപ്രതീക്ഷിത തോല്‍വിയുടെ നിരാശ മറക്കാനും ചുവന്ന ചെകുത്താന്‍മാര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നാണ് മത്സരം. നിലവില്‍ ലീഗില്‍ ഫോമില്ലാതെ പരുങ്ങുന്ന ടീമാണ് ബേണ്‍ലി എങ്കിലും സെറ്റ്പീസുകളില്‍ അവര്‍ക്കുള്ള മേല്‍കൈ യുണൈറ്റഡിന് തലവേദനയാകും. പോയ മത്സരത്തില്‍ ആഴ്‌സണലിനെ സമനിലയില്‍ തളച്ച ആത്മവിശ്വാസം അവര്‍ക്ക് കരുത്തായുണ്ട്. മേസണ്‍ ഗ്രീന്‍വുഡിന്റെ അഭാവത്തില്‍ ലിംഗാര്‍ഡ് ഇന്ന് ടീമിലേക്ക് തിരിച്ചെത്തിയേക്കും. എന്നാല്‍ ഫോമില്ലാതെ വലയുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരമായി കവാനി ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button