IndiaLatest

അസം വെളളപ്പൊക്കം; 24 മണിക്കൂറില്‍ 11 മരണം

“Manju”

അസമില്‍ 11 പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി.അസമിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു. 30 ലധികം ജില്ലകളിലായി ഏകദേശം 42 ലക്ഷത്തോളം ആളുകളാണ് വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായിരിക്കുന്നത്.

അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 82 ആയി. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ നാഗോണ്‍ ജില്ലയിലെ ഒരു പോലീസ് ഉദ്യോ​ഗസ്ഥന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അസം വെള്ളപ്പൊക്കം ബാധിച്ച 47 ലക്ഷം ജനങ്ങളില്‍ പകുതിയോളം പടിഞ്ഞാറന്‍ ജില്ലകളായ ബാര്‍പേട്ട, ബക്‌സ, ഗോള്‍പാറ, കാംരൂപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബാര്‍പേട്ടയിലെ മൊത്തം പ്രദേശത്തിന്റെ ഇരുപത്തിയൊന്ന് ശതമാനവും വെള്ളപ്പൊക്കത്തില്‍പ്പെട്ടതായി സര്‍ക്കാര്‍ അറിയിക്കുന്നു.

ഇന്നും മഴ ശക്തമായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മഴയും വെള്ളപ്പൊക്കവും രൂക്ഷമായത് കാസിരംഗ നാഷണല്‍ പാര്‍ക്കിനെ ബാധിച്ചു. എട്ടോളം മൃ​ഗങ്ങള്‍ ചത്തു. ഏഴ് മാനുകളും ഒരു പുള്ളിപ്പുലിയുമാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button