India

ക്യാബിൻ ക്രൂവിന് പുതിയ മാർഗനിർദ്ദേശങ്ങളുമായി എയർ ഇന്ത്യ

“Manju”

ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വന്തമാക്കിയതിനുശേഷം ക്യാബിൻ ക്രൂവിന് പുതിയ മാർഗനിർദ്ദേശങ്ങളുമായി കമ്പനി. ആഭരണങ്ങൾ പരമാവധി കുറയ്‌ക്കുക,ഡ്യൂട്ടി ഫ്രീ സന്ദർശനങ്ങൾ ഒഴിവാക്കുക, യാത്രക്കാർ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങൾ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിർദ്ദേശങ്ങളാണ് ഞായറാഴ്ച എയർ ഇന്ത്യ തങ്ങളുടെ ക്യാബിൻ ക്രൂവിന് നൽകിയിട്ടുള്ളത്.

എയർലൈന്റെ പ്രവർത്തന മികവ് ഉയർത്താനായാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.

എയർ ഇന്ത്യയുടെ പ്രധാന നിർദ്ദേശങ്ങൾ;

യൂണിഫോം നിബന്ധനകൾ ക്യാബിൻ ക്രൂ കർശനമായി പാലിക്കണം. കസ്റ്റംസ്, സുരക്ഷാ പരിശോധനകളിൽ സമയം കൂടുതൽ ചെലവഴിക്കുന്നത് ഒഴിവാക്കാനായി പരമാവധി കുറച്ച് ആഭരണങ്ങൾ മാത്രം ധരിക്കുക.

ഇമ്മിഗ്രേഷൻ, സുരക്ഷാ പരിശോധനകൾക്ക് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ കയറാതെ ബോർഡിങ് ഗേറ്റിലേക്ക് പോകണം.

ക്യാബിനിലെ എല്ലാ അംഗങ്ങളും ഉണ്ടെന്ന് ക്യാബിൻ സൂപ്പർവൈസർ ഉറപ്പുവരുത്തണം. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ് ക്യാബിൻ ക്രൂ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. യാത്രക്കാരുടെ ബോർഡിങ് വേഗത്തിലാക്കാൻ അവരെ സഹായിക്കുക.

Related Articles

Back to top button