KeralaLatest

ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് ചേര്‍ന്നതല്ല- ഐ.എം.എ

“Manju”

തിരുവനന്തപുരം: ഡോക്ടർമാർ ചികിത്സാ രംഗത്തേക്ക് കടക്കുന്നതിന് മുൻപ് നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ‘ചരക പ്രതിജ്ഞ’ ചൊല്ലണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ).
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപംനൽകിയ പ്രതിജ്ഞ 1948-ൽ ലോകാരോഗ്യ സംഘടനപരിഷ്കരിക്കുകയും ആഗോളതലത്തിൽ ഉപയോഗിക്കാൻ തുടങ്ങിയതുമാണ്. അതു മാറ്റി പകരം ചരക പ്രതിജ്ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ലെന്ന് ഐ.എം.എ അഭിപ്രായപ്പെടുന്നു. ഹിപ്പോക്രാറ്റസ് പ്രതിജ്ഞ കാലാനുസൃതമായി പരിഷ്കരിച്ചതാണ്. 2017ലെ പതിപ്പാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ രൂപം നൽകിയതല്ലെന്നും പ്രസ്താവനയിൽ ഐ.എം.എ പറയുന്നു.

Related Articles

Back to top button