IndiaKeralaLatest

‘തുടര്‍ ഭരണം’; 100 സീറ്റ്‌ കടക്കും – സി.പി.എം.

“Manju”

തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ തുടരുമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. 80 സീറ്റ്‌ ഉറപ്പായി നേടുമെന്നും കാറ്റ്‌ അനുകൂലമായാല്‍ 100 ലധികമാകം കിട്ടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പിന്നീടു നടന്ന ഇടതുമുന്നണി യോഗത്തിന്റെ നിഗമനവും സമാനമാണ്‌.
ഇടതുമുന്നണി അധികാരത്തില്‍ തുടരുമെന്നു യോഗതീരുമാനങ്ങള്‍ പത്രലേഖകരെ അറിയിച്ച പാര്‍ട്ടി ആക്‌ടിങ്‌ സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ പറഞ്ഞു.
“എന്തായാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. അതു നൂറിനപ്പുറം വരെ പോകാം. അങ്ങനെ സംഭവിക്കുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. കേരളത്തില്‍ ബി.ജെ.പി. നിര്‍ജീവമായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വോട്ട്‌ കച്ചവടം പതിവാണ്‌. എല്ലാ തെരഞ്ഞെടുപ്പിലും അതു നടക്കുന്നുണ്ട്‌. ബി.ജെ.പിക്ക്‌ ഒരു സീറ്റും ലഭിക്കില്ല”-അദ്ദേഹം പറഞ്ഞു.
തുടര്‍ഭരണം ഉറപ്പെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം)
കോട്ടയം: എല്‍.ഡി.എഫിന്റെ തുടര്‍ഭരണം ഉറപ്പെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാന സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗം. പാര്‍ട്ടി മത്സരിച്ച 12 സീറ്റുകളിലും അഭിമാനകരമായ വിജയം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ജോസ്‌ കെ. മാണി അധ്യക്ഷത വഹിച്ചു. തോമസ്‌ ചാഴികാടന്‍ എം.പി, റോഷി അഗസ്‌റ്റിന്‍, ഡോ.എന്‍. ജയരാജ്‌, ഓഫീസ്‌ ചാര്‍ജ്‌ ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജ്‌, പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാര്‍, ഉന്നതാധികാരസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button