IndiaLatest

സമുദ്ര മാലിന്യം നീക്കാന്‍ സമഗ്ര പദ്ധതി; ശില്പശാലയ്ക്ക് നേതൃത്വം നല്‍കി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയുടെ നയങ്ങള്‍ക്ക് പസഫിക് രാജ്യങ്ങളുടെ പൂര്‍ണ്ണപിന്തുണ. സമുദ്രത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യങ്ങളെ നീക്കാനുള്ള സംയുക്ത പരിശ്രമമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ഓസ്‌ട്രേലിയയും സിംഗപ്പൂരും സംയുക്തമായാണ് ഇന്ത്യക്ക് സഹായം നല്‍കുന്നത്. കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ കൂടുതല്‍ രാജ്യങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രതീരത്തും സമുദ്രത്തിലും നിറയുന്ന പ്ലാസ്റ്റിക് മാലിന്യമാണ് പ്രധാനമായും നീക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രവിചന്ദ്രനാണ് ശില്പശാലയ്‌ക്ക് നേതൃത്വം നല്‍കിയത്.

ത്രിരാഷ്‌ട്ര സമ്മേളനത്തിലാണ് സമുദ്രതീര സംരക്ഷണം ഉറപ്പുവരുത്താന്‍ തീരുമാനമെടുത്തത്. വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജന രംഗത്തെ വിദഗ്ധര്‍, നയതീരുമാനം എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മൂന്ന് രാജ്യങ്ങളും മാലിന്യം സമുദ്രത്തിലേക്ക് കലരാതിരിക്കാന്‍ എന്തു ചെയ്യാണമെന്നതിലും വിശദമായ ചര്‍ച്ചകള്‍ നടന്നു. ഇന്തോപസഫിക് മേഖലയിലെ സമുദ്ര തീരമേഖല നിരന്തര നിരീക്ഷണ സംവിധാനമാണ് രൂപപ്പെടുത്തുക.

നിരീക്ഷണത്തിന് സാങ്കേതിക സംവിധാനങ്ങളും ഉപഗ്രഹ സംവിധാനങ്ങളും ഉപയോഗിക്ക ണമെന്ന ഇന്ത്യയുടെ ആവശ്യവും എല്ലാവരും അംഗീകരിച്ചു. വിവിധ മേഖലകളാക്കി തിരിച്ച്‌ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാനും തീരുമാനമായി.

Related Articles

Back to top button