KeralaLatest

പൂജിതപീഠം സമർപ്പണ ആഘോഷത്തിനും അർദ്ധവാർഷിക കുംഭമേളക്കുമായി ശാന്തിഗിരി ആശ്രമം ഒരുങ്ങുന്നു

“Manju”

തിരുവനന്തപുരം:2022ലെ പൂജിതപീഠം സമർപ്പണ ആഘോഷത്തിനും അർദ്ധവാർഷിക കുംഭമേളക്കുമായി ശാന്തിഗിരി ആശ്രമം ഒരുങ്ങുന്നു. ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് വിപുലമായ ആഘോഷ പരിപാടികൾക്കായാണ് ശാന്തിഗിരി ആശ്രമം ഒരുങ്ങുന്നത് . 2022 ഫെബ്രുവരി 22 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് നടക്കുന്ന പൂജിതപീഠം സമർപ്പണ സമ്മേളനത്തിൽ മന്ത്രിമാർ ,എം.പി മാർ ,എം എൽ എ മാർ തുടങ്ങി രാഷ്ട്രീയ,സാമൂഹിക, സാംസ്ക്കാരിക ,ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ 5ന് താമരപര്‍ണ്ണശാലയില്‍ പ്രത്യേക പുഷ്പാഞ്ജലി, 6 ന് ആരാധന, തുടർന്ന് ധ്വജം ഉയർത്തൽ എന്നീ ചടങ്ങുകളോടെ പൂജിതപീഠം സമർപ്പണാഘോഷങ്ങൾ ആരംഭിക്കും. 11 ന് ഗുരുദര്‍ശനം.

വൈകിട്ട് നാലിന് സഹകരണ മന്ദിരത്തിൽ വച്ച് പൂജിതപീഠം സമർപ്പണ ആഘോഷം സമാപനസമ്മേളനം നടക്കും .സമാപന സമ്മേളനത്തിൽ നിരവധി രംഗത്തെ പ്രമുഖർ പങ്കെടുക്കും.തുടർന്ന് പുസ്തകപ്രകാശനവും പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും നടക്കും.വൈകിട്ട് 5.00 മണിക്ക് ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ നിന്നും കുംഭഘോഷയാത്ര ആരംഭിച്ച് ആശ്രമ സമുച്ചയത്തെ വലംവെച്ച് ഗുരുപാദങ്ങളിൽ സമർപ്പിക്കും. കുംഭഘോഷയാത്രയിൽ 1500 പേർ പങ്കെടുക്കും.

ആൾക്കൂട്ട നിയന്ത്രണം , മുഴുവൻ സമയം മാസ്ക് ധരിക്കൽ, യോഗവേദിയിലും പരിസരത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കൽ എന്നീ ഉപാധികളോടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചത്. കോവിഡിന്റെ ആദ്യഘട്ട വ്യാപനം മുതൽ ആശ്രമത്തിൽ കോവിഡ് നിബന്ധനകൾ കർശനമായും പാലിച്ചുവരികയായിരുന്നു .പൂജിതപീഠ സമർപ്പണാഘോഷത്തിന്റെ പരിപാടികൾ വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും നടക്കുക.

ഗുരുശിഷ്യ ബന്ധത്തിന്റെ മഹനീയത വിളംബരം ചെയ്യുന്ന പുണ്യദിനമാണ് ശാന്തിഗിരി പരമ്പര ഓരോ ഫെബ്രുവരി 22നും ആഘോഷിക്കുന്ന പൂജിതപീഠം സമർപ്പണദിനം. ലോകചരിത്രത്തിലിന്നോളം ഒരു ഗുരുപരമ്പരയിലും കാണാനാവാത്ത ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ സമാനതകളില്ലാത്ത പങ്ക് വയ്ക്കൽ കൂടിയാണിത് .

Related Articles

Back to top button