KeralaLatest

ആമസോൺ ബെസ്റ്റ് സെല്ലർ ബുക്കുകളുടെ രചയിതാവ് ഡോ.കെ.ആർ.എസ്.നായരെ ആദരിക്കുന്നു

“Manju”

തിരുവനന്തപുരം : ആമസോൺ ഇന്റര്‍നാഷണല്‍ നമ്പര്‍ വണ്‍ ബെസ്റ്റ് സെല്ലിംഗ് ഓഥര്‍ ആയ ഡോ.കെ.ആർ.എസ് നായരെ പൂജിതപീഠം സമർപ്പണം   സമാപന സമ്മേളനത്തില്‍ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ആദരിക്കും. ഗുരുവിന്റെ ആശയങ്ങൾ ലോകമാകെ എത്തിക്കുക എന്ന ഉദ്യമത്തോടെ ഡോ.കെ.ആർ.എസ്.നായർ രചിച്ച പുസ്തകങ്ങൾ അതിന്റെ ഉള്ളടക്കം കൊണ്ട് ലോകരാജ്യങ്ങളിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു .  ഇദ്ദേഹം രചിച്ച ഒന്‍പത് പുസ്തകങ്ങളില്‍ മൂന്ന് പുസ്തകങ്ങള്‍ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലേഴ്സും, നാല് പുസ്തകങ്ങള്‍ നാഷണല്‍ ബെസ്റ്റ് സെല്ലേഴ്സും ആണ്. മഹാഭാരതത്തെ ആസ്പദമാക്കി അഞ്ച് വോള്യങ്ങളിലായി പുസ്തകം പബ്ലിഷ് ചെയ്തിട്ടുണ്ട്.  സെല്‍ഫ് ഹെല്‍പ് നെക്കുറിച്ചെഴുതിയ പുസ്തകം രണ്ടാംമാസവും  ഇംഗ്ലണ്ടില്‍ ബെസ്റ്റസെല്ലറായി തുടരുന്നു.  ഡോ കെ.ആർ.എസ് നായരിന്റെ 3 പുസ്തകങ്ങൾ അമേരിക്ക, ഇംഗ്ലണ്ട് ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വില്പനയിൽ ഒന്നാമത് എത്തിയിട്ടുണ്ട്.

വെറ്റനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, ഒന്നാം റാങ്കോടെ ബാങ്കിംഗ് ആന്റ് കോമേഴ്സിൽ ബിരുദവും നേടിയിട്ടുണ്ട്. തുടർന്ന് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ട്രെയിനിംഗ് ആന്റ് ഡെവലപമെന്റ് എന്നിവയിൽ ബിരുദവും ഡിപ്ലോമയും നേടി. എസ് ബി ഐ യുടെ ഹൈദരാബാദ് ട്രെയിനിംഗ് കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍, ഏറ്റവും സീനിയറായ ഫാക്കല്‍റ്റി എന്നീ പദവികള്‍ വഹിച്ചു. രാജ്യം മുഴുവന്‍ ബാങ്ക് ഏറ്റെടുത്ത് നടപ്പിലാക്കിയ ഫാര്‍മേഴ്സ് കോര്‍ണറിന്റെ ഉപജ്ഞാതാവാണ് . ബാങ്കില്‍ നിന്ന് ബെസ്റ്റ് ട്രെയിനര്‍ ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് .

ശാന്തിഗിരി ആശ്രമം സ്ഥപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ വത്സല ശിഷ്യനായ ഡോക്ടർ കെ.ആർ.എസ് നായർ നിലവിൽ ആശ്രമത്തിലെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് സീനിയർ ജനറൽ മാനേജർ , ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ(ഹ്യൂമൻ റിസോഴ്സ് ) എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഭാര്യ :ഓമന എസ്

Related Articles

Back to top button