IndiaLatest

കാശ്മീരിനെ രാജ്യമാക്കി ഏഴാം ക്ലാസ് ചോദ്യപേപ്പര്‍

“Manju”

കാശ്മീരിനെ മറ്റൊരു രാജ്യമാക്കി ബിഹാറിലെ സ്‌കൂളിന്റെ ചോദ്യപേപ്പര്‍. കിഷന്‍ഗഞ്ച് ജില്ലയിലെ ഒരു സ്‌കൂളില്‍ പരീക്ഷയ്ക്കിടെ ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികളോട് ഈ രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നത് എന്ന ചോദ്യം ഉണ്ടായിരുന്നു.

ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവയ്‌ക്കൊപ്പം കാശ്മീരും ഒപ്ഷനായി നല്‍കിയിരുന്നു. വിവാദമായതോടെ മാനുഷിക പിഴവാണെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. ബിഹാര്‍ വിദ്യാഭ്യാസ വകുപ്പു വഴി ലഭിച്ച ചോദ്യമാണെന്ന് ഹെഡ്മാസ്റ്റര്‍ എസ് കെ ദാസ് പറഞ്ഞു.

Related Articles

Back to top button