InternationalLatest

റഷ്യക്കെതിരായ സാമ്പത്തിക ഉപരോധവും തുടരും; ജോ ബൈഡന്‍

“Manju”

റഷ്യ യുക്രെയ്നില്‍ അധിനിവേശം തുടര്‍ന്നാല്‍ റഷ്യക്കെതിരായ സാമ്പത്തിക ഉപരോധവും തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യക്കെതിരെ ഒരു പുതിയ ഉപരോധ പാക്കേജ് പ്രഖ്യാപിച്ചതായും ബൈഡന്‍ അറിയിച്ചു. അയല്‍ രാജ്യത്ത് അധിനിവേശത്തിന് റഷ്യ തുടക്കമിട്ടിരിക്കുകയാണ്. അത് തുടര്‍ന്നാല്‍ ഉപരോധവും തുടരും. ബൈഡന്‍ പറഞ്ഞു. തന്റെ അയല്‍രാജ്യത്ത് പുതിയ രാജ്യങ്ങള്‍ പ്രഖ്യാപിക്കാനുള്ള അവകാശം ആരാണ് പുടിന് നല്‍കിയത്.

ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഉറച്ച പ്രതികരണം ആവശ്യപ്പെടുന്നു- ബൈഡന്‍ പറഞ്ഞു. കിഴക്കന്‍ യുക്രെയ്നില്‍ നിന്ന് വേര്‍പിരിഞ്ഞ രണ്ട് പ്രദേശങ്ങളെ കഴിഞ്ഞ ദിവസം സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചിരുന്നു.

 

 

Related Articles

Back to top button