LatestThiruvananthapuram

പോത്തൻകോട് ടൗൺ വാർഡ് കണ്ടെയ്ൻമെന്റ് സോണായ സാഹചര്യത്തിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കണം :എം ബാലമുരളി

“Manju”

പോത്തൻകോട്: ഇന്നലെ നടന്ന പരിശോധനയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പോത്തൻകോട് ടൗൺ വാർഡ് കൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും കടയിലെ ജീവനക്കാർക്കും സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയത് സ്ഥിതി രൂക്ഷമാകുന്നു. കണ്ടേൻമെന്റ് സോണിൽ വൈറസ് വ്യാപനത്തിന് എതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസ് തയ്യാറാകണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം ബാലമുരളി ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ആറുമണി മുതൽ വൈകിട്ട് 7 മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം ഉണ്ടെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സുധീന്ദ്രൻ എൻ അറിയിച്ചു.

Related Articles

Back to top button