LatestThiruvananthapuram

മുദ്രപത്രം വേണ്ട ; ഇനി ഇ-സ്റ്റാമ്പിങ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇസ്റ്റാമ്പിങ് സംവിധാനം കൂടി ഏര്‍പ്പെടുത്തുകയാണ്. മാര്‍ച്ച്‌ മാസം മുതലാണ് ഈ പരിഷ്കാരം നിലവില്‍ വരുന്നത്. എന്നാല്‍, മുദ്രപ്പത്രങ്ങള്‍ ഒഴിവാക്കാതെ തുടര്‍ന്നും നിലവിലുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബദല്‍ സംവിധാനം എന്ന നിലയില്‍, സ്റ്റാമ്പിങ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക.

നിലവിലുള്ള രീതിയനുസരിച്ച്‌, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് ഇസ്റ്റാമ്പിങ് നിര്‍ബന്ധമുള്ളത്. ഇനി മുതല്‍, താഴെത്തട്ടിലുള്ള ചെറുകിട ഇടപാടുകള്‍ക്ക് കൂടി ഈ സൗകര്യം ലഭ്യമാകും. വീട്, കടമുറികള്‍ തുടങ്ങിയവയുടെ വാടകച്ചീട്ടിനു പോലും ഇനി ഇസ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതോടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുദ്രപത്രങ്ങ സമ്പ്രദായം സാവധാനം വിസ്മൃതിയിലേക്ക് മറയാനാണ് സാധ്യത.

Related Articles

Back to top button