InternationalLatest

ടീം ബസിനുള്ളില്‍ സ്ഫോടനം; മൂന്ന് ബ്രസീല്‍ താരങ്ങള്‍ക്ക് പരുക്ക്

“Manju”

ബ്രസീലിലെ പ്രധാന ക്ലബുകളിലൊന്നായ ബഹിയയുടെ ടീം ബസില്‍ സ്ഫോടനം. മത്സരത്തിനായി പോകുന്നതിനിടെയാണ് ബസിനുള്ളില്‍ സ്ഫോടനം നടന്നത്. ടീമിന്റെ മൂന്ന് കളിക്കാര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച ബ്രസീലിലെ ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കാനായി ടീം യാത്രചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാടന്‍ സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെത്തുടര്‍ന്ന് ബസിന്റെ ചില്ല് തകര്‍ന്ന് വീണ് ടീം ​ഗോളി ഡാനിലെ ഫെര്‍ണാണ്ടസിന് പരുക്കേറ്റു. മത്തേവൂസ് ബഹിയ, മാഴ്സെലെ സിറിനോ എന്നീ താരങ്ങള്‍ക്കും പരുക്കേറ്റതായി ക്ലബ് അറിയിച്ചു. സ്ഫോടനം നടന്ന ബസിന്റേയും സീറ്റുകളില്‍ ചോര വീണതിന്റേയും ചിത്രങ്ങള്‍ ക്ലബ് തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഈ സംഭവത്തിന് ശേഷം നടന്ന മത്സരത്തില്‍ എന്നാല്‍ ബഹിയ വിജയിക്കുകയും ചെയ്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബഹിയ ആരാധകര്‍ തന്നെയാണ് ഇതിന് പിന്നില്‍. മികച്ച പ്രകടനം നടത്താനായി ടീമല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കമെന്നാണ് സൂചനകള്‍. കഴിഞ്ഞ സീസണില്‍ ബ്രസീലിലെ ഒന്നാം ഡിവിഷനില്‍ നിന്ന് ക്ലബ് തരംതാഴ്ത്തപ്പെട്ടിരുന്നു.

 

Related Articles

Back to top button