IndiaLatest

കാര്‍ ട്രാക്ക് ചെയ്യാന്‍ പുതിയ സംവിധാനവുമായി റിലയന്‍സ് ജിയോ

“Manju”

എല്ലാ കാറുകളെയും സ്മാര്‍ട്ട് കാറാക്കി മാറ്റാനുള്ള പുതിയ സംവിധാനവുമായി റിലയന്‍സ് ജിയോ. ജിയോ മോട്ടീവ് എന്നാണ് പുതിയ ഉപകരണത്തിന് പേര് നല്‍കിയിരിക്കുന്നത്. കാര്‍ എവിടെയൊക്കെ സഞ്ചരിക്കുന്നു എന്ന വിവരങ്ങള്‍ എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ഉടമയ്‌ക്കോ ജിയോ തിങ്ങ്‌സ് എന്ന ആപ്പ് വഴി ജിയോ മോട്ടീവ് കണക്റ്റ് ചെയ്തിട്ടുള്ള ആള്‍ക്ക് അറിയാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം.

കാറിനുള്ളിലെ ഡാഷ്ബോര്‍ഡിന് താഴെയുള്ള ഓണ്‍- ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് (ഒബിഡി) പോര്‍ട്ടില്‍ വളരെ വേഗം ആര്‍ക്കും ഘടിപ്പിക്കാന്‍ സാധിക്കുന്ന പോക്കറ്റിന്റെ അത്ര വലിപ്പമുള്ളതാണ് ജിയോ മോട്ടീവ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇ-സിം ഉപയോഗിച്ച്‌ ഉപകരണം ജിയോ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാം.

കാര്‍ എവിടെയാണെന്ന് നിരീക്ഷിക്കുന്നതിനും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മോഷണം തടയുന്നതിനും ഇത് സഹായകമാകും. ജിയോമോട്ടീവ് ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് ഒരു മാപ്പില്‍ വിര്‍ച്വല്‍ അതിര്‍ത്തി സജ്ജീകരിക്കാനാകും. കാര്‍ ഈ മേഖല വിട്ട് പുറത്തുപോയാല്‍ അലര്‍ട്ട് ലഭിക്കും. ഒരാള്‍ ക്രമീകിരിച്ചിട്ടുള്ള സമയപരിധിയിലല്ലാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ ആപ്പ് വഴി അലര്‍ട്ട് ലഭിക്കും. നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും വാഹനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ സംവിധാനം ഉപയോഗപ്രദമാണ്.

Related Articles

Back to top button