LatestThiruvananthapuram

ശ്രീനാരായണ ഗുരുകൃപ കോളേജിൽ രാജ്യാന്തര ഗവേഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

“Manju”

പോത്തൻകോട്: അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ റിസർച്ചേഴ്‌സ് ഓഫ് ഇന്ത്യൻ ഒർജിൻ (എ.ഐ.ആർ.ഐ.ഒ) യുടെ നേത്യത്വത്തിൽ ശ്രീനാരായണ ഗുരുകൃപ കോളേജിൽ വിദ്യാഭ്യാസ ഗവേഷണ മേഖലയിലെ ന്യൂതന പ്രവണത എന്ന വിഷയത്തിൽ രാജ്യാന്തര ഗവേഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. എ.ഐ.ആർ.ഐ.ഒ. ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോസഫ് മാർതോമസ് മെത്രാൻ അധ്യക്ഷനായി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുകൃപ ബി.എഡ്. കോളേജ് പ്രിൻസിപ്പാൾ ഡോ.ശാലിനി, എ.ഐ.ആർ.ഐ.ഒ. ഗ്ലോബൽ വൈസ് പ്രസിഡന്റെ് വർക്കി ആറ്റുപ്പുറത്തച്ഛൻ, എം.എസ്.ഗീത, ജോജൻ മാത്യു, ഫാദർ ബൈജു ആന്റണി, നിർമ്മലാന്ദൻ എന്നിവർ സംസാരിച്ചു. വിവിധ സെമിനാർ ഹാളിലായ് ന്യൂതന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ഗവേഷക വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിച്ചു.

Related Articles

Back to top button