InternationalLatest

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച്‌ ഇരു രാജ്യങ്ങളും

“Manju”

റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച്‌ ഇരു രാജ്യങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഫോണില്‍ ബന്ധപ്പെട്ടു. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ നിഷ്പക്ഷ നില്‍പാട് സ്വീകരിച്ചതിന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ നന്ദി പറഞ്ഞു .

റഷ്യയുമായും യുക്രൈനുമായുമുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താത്ത നിലപാടാണ് രാജ്യം സ്വീകരിച്ചത്. രാഷ്ട്രീയ പിന്തുണ തേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഫോണില്‍ ബന്ധപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ ഉള്ള ശ്രമത്തില്‍ ഇന്ത്യ ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റിന് ഉറപ്പ് നല്‍കി. അതെ സമയം യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയെ അറിയിച്ചു.

Related Articles

Back to top button